pic

കോട്ടയം: വ്യാ​ജ​ ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്കറ്റ് നി​ർ​മ്മി​ച്ച് ​ന​ൽ​കി​യ​ ​സം​ഭ​വ​ത്തി​ൽ​ ​ക​മ്പ്യൂ​ട്ട​ർ​സ്ഥാ​പ​ന​ ​ഉ​ട​മ​ക്കെ​തി​രെ​ ​പൊ​ലീ​സ് ​കേ​സെ​ടു​ത്തു. ​പ്രാഥമിക അന്വേഷണത്തിൽ മൂന്നു മാസത്തിനുള്ളിൽ ലക്ഷങ്ങൾ കൈക്കലാക്കിയതായും വ്യക്തമായി. ക​മ്പിളിക്ക​ണ്ടം​ ​ഇ.​സി ക​മ്പ്യൂ​ട്ട​ർ​ ​സ്ഥാ​പ​ന​ ​ഉ​ട​മ​ക്കെ​തി​രെ​യാ​ണ് ​വെ​ള​ള​ത്തൂ​വ​ൽ​ ​പൊ​ലീ​സ് ​കേ​സ് ​എ​ടു​ത്ത് അന്വേഷണം ആരംഭിച്ചത്. ഇടുക്കി ജില്ലാ കളക്ടറുടെ ഉത്തരവിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ന​വം​ബ​ർ​ 11​ ​ന് ​മു​രി​ക്കാ​ശ്ശേ​രി​യി​ലെ​ ​അ​ക്ഷ​യ​ ​കേ​ന്ദ്ര​ത്തി​ൽ​ ​നി​ന്ന് ​അ​പേ​ക്ഷ​യോ​ടൊ​പ്പം​ ​അ​പ് ലോ​ഡ് ​ചെ​യ്യാ​ൻ​ ​ഹാ​ജ​രാ​ക്കി​യ​ ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വ്യാ​ജ​മാ​ണെ​ന്ന​ ​സം​ശ​യ​ത്തെ​ ​തു​ട​ർ​ന്ന് ​വി​വ​രം​ ​ജി​ല്ലാ​ ​ക​ള​ക്ട​റെ​ ​അ​റി​യി​ച്ചിരുന്നു. ​ ക​ള​ക്ട​ർ​ ​ഐ​.ടി​ ​സെ​ല്ലി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​പ​രി​ശോ​ധി​ച്ച​തോ​ടെ​യാ​ണ് ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​വ്യാ​ജ​മാണെന്ന് കണ്ടെത്തിയത്. തുടർന്നാണ് വിശദ പരിശോധന നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവായത്.
ബാ​ർ​കോ​ഡ്, ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റു​ടെ​ ​ഡി​ജി​റ്റ​ൽ​ ​സി​ഗ്‌​നേ​ച്ച​ർ​ ​ഉ​ൾ​പ്പെ​ടെ​ ​വ്യാ​ജ​മാ​യി​ ​ക​മ്പ്യൂ​ട്ട​ർ​ ​സ്ഥാ​പ​ന​ ​ഉ

ടമ നി​ർ​മ്മി​ച്ചാ​ണ് ​വ​രു​മാ​ന​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​ഉ​ണ്ടാ​ക്കി​യ​തെന്ന് തെളിഞ്ഞിട്ടുണ്ട്യ ​ ഇ​ത്ത​ര​ത്തി​ൽ​ ​നി​ര​വ​ധി​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​നി​ർ​മ്മി​ച്ച് ​ന​ൽ​കി​യി​രു​ന്ന​താ​യി​ ​വ്യക്തമായിട്ടുണ്ട്. ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റു​ടെ​ ​നേ​തൃത്വ​ത്തി​ൽ​ ​ന​ട​ത്തി​യ​ ​അ​ന്വേ​ഷ​ണ​ത്തി​ൽ​ ​നാ​ല് ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ ​പി​ടി​ച്ചെ​ടു​ക്കു​ക​യും​ ​ചെ​യ്തു.​
ക​ള​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​കൊ​ന്ന​ത്ത​ടി​ ​വി​ല്ലേ​ജ് ​ഓ​ഫീ​സ​റാണ് ​വെ​ള​ള​ത്തൂ​വ​ൽ​ ​പൊ​ലീ​സി​ൽ​ ​പ​രാ​തി​ ​ന​ൽ​കിയത്.​ തു​ട​ർ​ന്നാ​ണ് ​വെ​ള​ള​ത്തൂ​വ​ൽ​ ​പൊ​ലീ​സ് ​കേ​സ് ​എ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ച​ത്.​ കൊ​ന്ന​ത്ത​ടി​ ​പ​ഞ്ചാ​യ​ത്തി​ൽ​ ​സം​സ്ഥാ​ന​ ​വ​നി​ത​ ​വി​ക​സ​ന​ ​കോ​ർ​പ്പ​റേ​ഷ​ൻ​ ​അ​പേ​ക്ഷ​യും​ ​ലോ​ൺ​ ​എ​ടു​ക്ക​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​നി​ര​വ​ധി​ ​പ​രാ​തി​ക​ൾ​ ​ഉ​യ​ർ​ന്നി​ട്ടു​ണ്ട്.​ ലോ​ൺ​ ​ശ​രി​പ്പെ​ടു​ത്തി​ ​ന​ൽ​കാ​മെ​ന്ന് ​വി​ശ്വ​സി​പ്പി​ച്ച് ​വ​ലി​യ​ ​തു​ക​ ​വാ​ങ്ങി​യ​താ​യും​ ​വി​വ​ര​മു​ണ്ട്.​ ഇ​ത് ​സം​ബ​ന്ധി​ച്ചും​ ​വ്യാ​ജ​ ​രേ​ഖ​ ​നി​ർ​മ്മാ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ടും​ ​പൊ​ലീ​സ് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു. ​വെ​ള​ള​ത്തൂ​വ​ൽ​ ​സി.​ഐ​ ​ആ​ർ.​കു​മാ​റി​ന്റെ​ ​നേ​ത്യ​ത്വ​ത്തി​ലാ​ണ് ​അ​ന്വേ​ഷ​ണം.