samaram

വൈക്കം : മുന്നാക്ക സംവരണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് അഖില കേരള വിശ്വകർമ്മ മഹാസഭ വൈക്കം താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ സമരം നടത്തി. സംസ്ഥാന സെക്രട്ടറി ബി.മുരളി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.ജി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി എസ്.കൃഷ്ണൻ,ട്രഷറർ എസ്. ശ്രീകുമാർ,കരുണാകരനാചാരി,എം.കെ സോമശേഖരൻ, വി.ആർ. പ്രകാശ്, ഡോ.അജയകുമാർ, ബിജു ചന്ദ്രൻ, കെ.കെ. ഗോപി, ബിമൽ കുമാർ എന്നിവർ പങ്കെടുത്തു.