bridge

കുമരകം: കുമരകം ബസാറിന് സമീപം കടുപ്പാലം അപ്രോച്ച് റോഡിന്റെ സംരക്ഷണഭിത്തി തകർന്നു. കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ സംരക്ഷണഭിത്തിയുടെ ഒരു ഭാഗം തോട്ടിൽ പതിക്കുകയായിരുന്നു. പാലത്തിന് മുപ്പത് വർഷം പഴക്കമുണ്ട്. കുമരകം പഞ്ചായത്തിലെ പത്ത്, പതിനൊന്ന് വാർഡുകളിലെ ഇരുന്നൂറോളം കുടുംബങ്ങളുടെ ആശ്രയമാണ് കടുപ്പാലം. സമീപമുള്ള ഗവ.യു.പി.എസ്.സ്‌കൂളിലേക്കും പാലത്തിലൂടെയാണ് പ്രവേശിക്കുന്നത്. മഴ തുടർന്നാൽ പാലം കൂടതൽ അപകടാവസ്ഥയിലാകും.വലിയ വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.