election

കോട്ടയം: സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് പൂർത്തിയാകും. കൊടുമ്പിരിക്കൊള്ളുന്ന പ്രചാരണത്തിന്റെ കാലമാണിനി. പ്രചാരണായുധങ്ങളുടെ മൂർച്ച കൂട്ടിയും പോസ്റ്ററുകളും കൊടികളും തോരണങ്ങളും ഒരുക്കിയും പ്രവർത്തകരെ സജ്ജരാക്കിക്കഴിഞ്ഞു. കൊവിഡ് വ്യാപനത്തിനിടയിലും മാനദണ്ഡങ്ങൾ പാലിച്ചുളള പ്രചാരണമായിട്ടും കൊഴുപ്പിക്കാൻ അണിയറയിൽ വിഷയങ്ങൾ അനവധിയാണ്.

പ്രചാരണവിഷയങ്ങൾ

യു.ഡി.എഫ്
 സ്വർണക്കടത്തും ബിനീഷ് കോടിയേരിയുടെ അറസ്റ്റും

 തദ്ദേശ സ്ഥാപനങ്ങളിലെ നേട്ടങ്ങൾ

 ട്രഷറി നിയന്ത്രണം മൂലം ബില്ലുമാറാനുള്ള തടസം

എൽ.ഡി.എഫ്:

 സംസ്ഥാന സർക്കാരിന്റെ വിവധ രംഗത്തെ നേട്ടങ്ങൾ

 പാലാരിവട്ടം പാലം അഴിമതിയും ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്

 സർക്കാർ സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക്


എൻ.ഡി.എ

 കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ

 കൊവിഡ് സമയത്ത് വിവിധ സേവന പ്രവർത്തനങ്ങൾ

 യു.ഡി.എഫ്, എൽ.ഡി.എഫ് അഴിമതികൾ