
ഇടമറ്റം: എഫ്.സി.സി ഭരണങ്ങാനം അൽഫോൻസാ പ്രോവിൻസ് അംഗമായ സിസ്റ്റർ ഫിലിപ്പ് നേരി (ത്രേസ്യാമ്മ 89) നിര്യാതയായി. സംസ്‌കാരം ഇന്ന് 2ന് ഇടമറ്റം എഫ്‌സിസി മഠത്തിൽ ആരംഭിച്ച് സെന്റ് മൈക്കിൾസ് പള്ളിയിൽ. പരേത ചേനപ്പാടി കൂടപ്പുഴ കുടുംബാംഗമാണ്. പരേത അദ്ധ്യാപികയായും, പ്രഥമാദ്ധ്യാപികയായും വിവിധ സ്കൂളുകളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: റവ.ഡോ. സേവ്യർ കൂടപ്പുഴ (നല്ലതണ്ണി മാർത്തോമാ ശ്ലീഹാ ദയാറാ സ്ഥാപക സുപ്പീരിയർ), ചിന്നമ്മ ജോസഫ് ചെത്തിമറ്റം (തോട്ടയ്ക്കാട്),പരേതനായ കെ.സി ആന്റണി (റിട്ട.എച്ച്.എം സെന്റ് ജോർജ് എച്ച്.എസ് അരുവിത്തറ), ലില്ലിക്കുട്ടി സെബാസ്റ്റ്യൻ മുട്ടത്ത് (അഞ്ചിലിപ്പ).