taxi

അടിമാലി: കൊവിഡ് കാലത്ത് പ്രതിസന്ധിയിലായ ടാക്സി മേഖല നിയന്ത്രണങ്ങൾക്ക് ഇളവ് ലഭിച്ചെങ്കിലും ഇനിയും സജീവമായില്ല..ഓട്ടം കുറഞ്ഞതിനൊപ്പം അടിമാലി മേഖലയിൽ ഉൾപ്പെടെ കൊവിഡ് കാലത്ത് വലിയ തോതിൽ കള്ളടാക്‌സികളും അനധികൃത റെന്റ് കാറുകളും നിരത്തിലിറങ്ങിയിട്ടുള്ളതായി ഈ രംഗത്ത് തൊഴിലെടുക്കുന്നവർ പറയുന്നു.ഇൻഷുറൻസിനും വാഹനങ്ങളുടെ അറ്റകുറ്റപ്പണികൾക്കുമുൾപ്പെടെ വലിയ തുക കണ്ടെത്തേണ്ടി വരുന്നുവെന്ന വെല്ലുവിളിയും ടാക്‌സി മേഖലയിൽ തൊഴിലെടുക്കുന്നവർ അഭിമുഖീകരിക്കുന്നുണ്ട്.ചിലവ് താങ്ങാനാവാതെ പലരും വാഹനങ്ങൾ ഒതുക്കിയിടുകയോ തൊഴിൽ മേഖല തന്നെ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്.പ്രതിസന്ധി മൂലം പലരും മമ്പോട്ട് പോകാനാവാതെ ഞെരുങ്ങുകയാണ്.കള്ളടാക്‌സികൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് നിരവധി തവണപരാതി നൽകിയിട്ടും നടപടികൾ ഉണ്ടായിട്ടില്ലെന്ന ആക്ഷേപവും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ മമ്പോട്ട് വയ്ക്കുന്നു.കൊവിഡ് ആശങ്കയൊഴിഞ്ഞ് വിനോദ സഞ്ചാരമേഖല ഉൾപ്പെടെ സജീവമായാലും കള്ളടാക്‌സികളും അനധികൃത റെന്റ് കാറുകളും നിയന്ത്രിക്കാതെ പ്രതിസന്ധിക്ക് പൂർണ്ണ പരിഹാരമാവില്ലെന്നാണ് ടാക്‌സി കാറുടമകളുടെയും ജീവനക്കാരുടെയും അഭിപ്രായം..