പാലാ:ക്ഷേത്രങ്ങളിൽ സ്‌കന്ദഷഷ്ഠി ഉത്സവം നാളെ നടക്കും.ഇടപ്പാടി ആനന്ദഷണ്മുഖക്ഷേത്രത്തിൽ രാവിലെ 7 മുതൽ വിശേഷാൽ പൂജകളോടെ സ്‌കന്ദഷഷ്ഠി ആഘോഷിക്കും.കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ഭക്തർക്ക് ദർശനസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്രയോഗം സെക്രട്ടറി സുരേഷ് ഇട്ടിക്കുന്നേൽ അറിയിച്ചു. വിശേഷാൽ പൂജകൾക്ക് മേൽശാന്തി വൈക്കം സനീഷ് ശാന്തി മുഖ്യകാർമ്മികത്വം വഹിക്കും.
അരുണാപുരം: ഊരാശാല ശ്രീസുബ്രഹ്മണ്യസ്വാമിക്ഷേത്രത്തിൽ നാളെ ഉച്ചയ്ക്ക് 12ന് ഷ്ഷ്ഠി പൂജ നടക്കും. മേൽശാന്തി നീലകണ്ഠൻ നമ്പൂതിരി മലമേൽ ഇല്ലം മുഖ്യകാർമ്മികത്വം വഹിക്കും.