pala

പാലാ: പാലാ നഗരസഭയിലേക്ക് മത്സരിക്കുന്ന കേരളാ കോൺഗ്രസ് ജോസഫ് വിഭാഗം സ്ഥാനാർത്ഥികളായി. നിലവിലെ വൈസ് ചെയർമാൻ കുര്യാക്കോസ് പടവനാണ് പാനലിനെ നയിക്കുന്നത്. കുര്യാക്കോസ് പടവൻ 10 ാം വാർഡിലാണ് ജനവിധി തേടുന്നത്. വാർഡ് ഒന്നിൽ ജോൺസൺ ഞാവള്ളിൽ, രണ്ടിൽ ബിൻസി ജോജി, അഞ്ചിൽ സാബു ഗോവിന്ദൻ, ആറിൽ പി.കെ മധു, ഏഴിൽ സേവി പൊരുന്നോലിൽ, എട്ടിൽ സിജി ടോണി, ഒൻപതിൽ ലിജി ബിജു, പന്ത്രണ്ടിൽ ജോസ് ഇടേട്ട്, പതിനാലിൽ ലത മോഹനൻ, ഇരുപതിൽ ജോഷി ജോൺ, ഇരുപത്തഞ്ചിൽ ആനിയമ്മ ജോൺ, ഇരുപത്തിയാറിൽ പുഷ്പമ്മ രാജു എന്നിവരാണ് ജനവിധി തേടുന്നത്. മുൻ കൗൺസിലർമാരായ ആറുപേർ സ്ഥാനാർത്ഥി പട്ടികയിലുണ്ട്. യു.ഡി.എഫ് മുന്നണിയിലെ കോൺഗ്രസ് സ്ഥാനാർഥികളെ നാളെ പ്രഖ്യാപിക്കുമെന്ന് കുര്യാക്കോസ് പടവൻ പറഞ്ഞു.