ഏഴാച്ചേരി: പാചകവാതക സിലിണ്ടർ ചോർന്ന് സമീപത്തുള്ള വിറകടുപ്പിൽ നിന്ന് തീപടർന്ന് ബാങ്ക് ഉദ്യോഗസ്ഥനും മാതാവിനും പൊള്ളലേറ്റു.
ഏഴാച്ചേരി വെട്ടുവയലിൽ സെബിൻ (27),അമ്മ കുസുമം (67) എന്നിവർക്കാണ് പൊള്ളലേറ്റത്. സെബിന്റെ നിലഗുരുതരമാണ്.ഇരുവരെയും ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടിത്തത്തിൽ വീടിന്റെ അടുക്കളയുടെ ഒരു ഭാഗവും വയറിംഗുകളും കത്തിനശിച്ചു. ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു സംഭവം. പാചകവാതക സിലണ്ടറിന്റെ വാഷറും നോബും തുറക്കാൻ ശ്രമിക്കുന്നതിനിടെ വാതകം ശക്തമായി പുറത്തേക്ക് ചോർന്നു. ഇടുങ്ങിയ അടുക്കളയിലെ വിറകടുപ്പിൽ തീ കത്തുന്നുണ്ടായിരുന്നു.വാതകം ചോർന്നതോടെ തീ ആളുകയും ഇരുവർക്കും
പൊള്ളലേൽക്കുകയുമായിരുന്നു. സെബിന്റെ ദേഹമാകെ പൊള്ളലേറ്റു. കുസുമത്തിന്റെ തലമുടി കത്തുകയും മുഖത്ത് പൊള്ളലേൽക്കുകയും
ചെയ്തു. പാലാ ഫയർഫോഴ്‌സ് ഓഫീസർ കെ.ആർ ഷാജിമോന്റെ നേതൃത്വത്തിൽ ഫയർഫോഴ്‌സ സംഘം അടുക്കളയിൽ നിന്ന് പാചകവാതക സിലണ്ടർ
പുറത്തേക്ക് മാറ്റി വാതകം മുഴുവൻ ചോർത്തിക്കളയുകയായിരുന്നു. നിലവിളി കേട്ടെത്തിയ അയൽക്കാരാണ് സെബിനേയും കുസുമത്തേയും ആശുപത്രിയിൽ എത്തിച്ചത്. സൗത്ത് ഇൻഡ്യൻ ബാങ്കിന്റെ പ്രവിത്താനം ശാഖയിൽ അസി.മാനേജരാണ് സെബിൻ. രാമപുരം പൊലീസ് സ്ഥലത്തെത്തി.