bgo

കോട്ടയം: വിദ്യാഭ്യാസ വകുപ്പിൽ ഓൺലൈൻ സ്ഥലം മാറ്റത്തിന് അപേക്ഷിച്ച അർഹരായ മുഴുവൻ ജീവനക്കാർക്കും നീതി ലഭ്യമാക്കണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ.മാത്യു ആവശ്യപ്പെട്ടു.

പൊതുവിദ്യാഭ്യാസ വകുപ്പിലെ മിനിസ്റ്റീരിയൽ വിഭാഗം ജീവനക്കാരുടെ കരട് സ്ഥലംമാറ്റ ഉത്തരവിലെ അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനു മുൻപിൽ നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജില്ലാ സെക്രട്ടറി ബോബിൻ വി പി. അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ സതീഷ് ജോർജ്, സോജോ തോമസ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ ജെ. ജോബിൻസൺ, ജോഷി മാത്യു, ജില്ലാ വനിതാ ഫോറം കൺവീനർ സ്മിതാ രവി, സജിമോൻ സി ഏബ്രഹാം, സിജിൻ മാത്യു എന്നിവർ പ്രസംഗിച്ചു.