പാലാ: പാലാ നഗരസഭയിലേക്ക് എൽ.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.16 സീറ്റിൽ കേരളാ കോൺഗ്രസ് ജോസ് വിഭാഗവും 6 സീറ്റിൽ സി.പി.എമ്മും 3 വാർഡുകളിൽ സി.പി.ഐയും ഒരു വാർഡിൽ എൻ.സി.പിയും മത്സരിക്കും. 8 ാം വാർഡിൽ മത്സരിക്കുന്ന ബിജി ബാബു സി.പി.ഐയുടേയും കേരളാ കോൺഗ്രസ് ജോസ് വിഭാഗത്തിന്റേയും പൊതുസ്ഥാനാർത്ഥിയാണ്.
കേരളാ കോൺഗ്രസ് ജോസ് വിഭാഗം സ്ഥാനാർത്ഥികൾ: വാർഡ് 1 ഷാജു തുരുത്തേൽ, വാർഡ് 3 തോമസ് പീറ്റർ, വാർഡ് 4 നീന ചെറുവള്ളി, വാർഡ് 6 ബൈജു കൊല്ലംപറമ്പിൽ, വാർഡ് 7ജോസ് ചീരാംകുഴി, വാർഡ് 9 ദേവിപ്രസാദ്, വാർഡ് 10 ആന്റോ പടിഞ്ഞാറേക്കര, വാർഡ് 16 ആനിയമ്മ ആഷിക്, വാർഡ് 17 മിനു ചാൾസ്, വാർഡ് 19 ജ്യോതി സിബി, വാർഡ് 20 ബിജി ജോജോ, വാർഡ് 21 ബിജു പാലൂപടവിൽ, വാർഡ് 22 സാവിയോ കാവുകാട്ട്, വാർഡ് 23 മേരി ഡൊമിനിക്ക്, വാർഡ് 24 ലീന സണ്ണി, വാർഡ് 25 മായ പ്രദീപ്. സി.പി.എം സ്ഥാനാർത്ഥികൾ: വാർഡ് 2 ജോസിൻ ബാബു, വാർഡ് 5 സതി ശശികുമാർ, വാർഡ് 11 ബിന്ദു മനു, വാർഡ് 12 സോജൻ കല്ലറയ്ക്കൽ, വാർഡ് 14 സിജി പ്രസാദ്, വാർഡ് 15 ബിനു പുളിക്കകണ്ടം. സി.പി.ഐ സ്ഥാനാർത്ഥികൾ: വാർഡ് 13 സന്ധ്യ ബിനു, വാർഡ് 18 ബാബു.ടി.ജി. എൻ.സി.പി: വാർഡ് 26 ഷീബ ജിയോ.