തൃക്കൊടിത്താനം: തൃക്കൊടിത്താനം മഹാക്ഷേത്രത്തിലെ ദീപ ഉത്സവവുമായി ബന്ധപ്പെട്ട് രണ്ട് ആനകളെ എഴുന്നള്ളിക്കാൻ മോണിറ്ററിംഗ് കമ്മറ്റി പ്രത്യേക യോഗം ചേർന്ന് അനുമതി നൽകി. ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു യോഗം. ക്ഷേത്രത്തിലെ ഇരുദേവൻമാരെയും ഒരുമിച്ച് എഴുന്നള്ളിക്കേണ്ടതിനാലാണ് പ്രത്യേക അനുമതി നൽകിയത്. മുല്ലയ്ക്കൽ ബാലകൃഷ്ണനും മലയാലപ്പുഴ രാജനുമാണ് ഉത്സവത്തിന് മഹാവിഷ്ണുവിന്റെയും, നരസിംഹമൂർത്തിയുടെയും തിടമ്പേറ്റുക.