election

പാലാ: തുടർച്ചയായി മൂന്നുതവണ സംവരണമായതിനെതിരെ ഹൈക്കോടതിയിൽ നിയമ പോരാട്ടം നടത്തി ജനറലാക്കി മാറിയ പാലാ നഗരസഭ 6ാം വാർഡിൽ ജനകീയ പോരാട്ടത്തിനായി ബൈജു കൊല്ലംപറമ്പിൽ. ജോസ് കെ. മാണി വിഭാഗം സ്ഥാനാർത്ഥിയായാണ് ബൈജു മത്സരിക്കുന്നത് .ഹൈക്കോടതി വിധിയിലൂടെ പാലാ നഗരസഭയിൽ തിരഞ്ഞെടുപ്പ് രാഷട്രീയ സമവാക്യങ്ങൾ മാറ്റിമറിച്ച ബൈജു തികഞ്ഞ വിജയപ്രതീക്ഷയിലാണ്. ബൈജു കോടതിയിൽ പോയതു കൊണ്ടു മാത്രമാണ് ആറാം വാർഡ് ജനറൽ ആയത് . നിലവിലെ കൗൺസിലർ പി.കെ.മധു പാറയിൽ വെല്ലുവിളി ഉയർത്തി രംഗത്തുണ്ട്.