കട്ടപ്പന: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സഹോദരിമാർ കോൺഗ്രസ് സ്ഥാനാർത്ഥികളായി ജനവിധി തേടുന്നു. മൂത്ത സഹോദരി സിജി എബ്രഹാം പെരുവന്താനം പഞ്ചായത്തിലെ അഞ്ചാം വാർഡായ ചെറുവള്ളിക്കുളത്തുനിന്നും, ഇളയ സഹോദരി ലിജി ബിനോയി കാഞ്ചിയാർ പഞ്ചായത്തിലെ 13ാം വാർഡ് കിഴക്കേമാട്ടുക്കട്ടയിൽ നിന്നുമാണ് യു.ഡി.എഫ്. ടിക്കറ്റിൽ മത്സരിക്കുന്നത്. ചെറുവള്ളിക്കുളം പ്ലാക്കേതിൽ പാപ്പച്ചൻപെണ്ണമ്മ ദമ്പതികളുടെ മക്കളാണ് . രാഷ്ട്രീയ രംഗത്ത് ഇരുവർക്കും മുൻപരിചയമില്ല. . വിജയിച്ചുവന്നാൽ ജനങ്ങളുടെ അടിസ്ഥാന വിഷയങ്ങളായ കുടിവെള്ള പ്രശ്‌നം, റോഡുകളുടെ ശോച്യാവസ്ഥ എന്നിവയ്ക്ക് പരിഹാരം കാണുമെന്നും ലിജി പറയുന്നു. കാഞ്ചിയാർ ചിരട്ടവയലിൽ ബിനോയിയുടെ ഭാര്യയാണ്. മക്കൾ: ആഷിക്, അജോൾഡ്.

ജന്മനാടായ ചെറുവള്ളിക്കുളം വാർഡ് യു.ഡി.എഫിന്റെ കോട്ടയായതിനാൽ സിജി എബ്രഹാമും വിജയപ്രതീക്ഷയിലാണ്. വാർഡ് രൂപീകൃതമായതുമുതൽ യു.ഡി.എഫ് സ്ഥാനാർത്ഥികൾ മാത്രമേ ഇവിടെ നിന്നു തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളൂ. പെരുവന്താനം പുളിക്കൽ ബേബിച്ചന്റെ ഭാര്യയാണ്. മക്കൾ: അലൻ, അമലു, ജെറി.