കോട്ടയം: സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികാ സമർപ്പണം പൂർത്തിയായതോ
ടെ കൊടുമ്പിരിക്കൊള്ളുന്ന പ്രചാരണത്തിന്റെ കാലമാണിനി. പ്രചാരണായുധങ്ങളുടെ മൂർച്ച കൂട്ടിയും പോസ്റ്ററുകളും കൊടികളും തോരണങ്ങളും ഒരുക്കിയും പ്രവർത്തകരെ സജ്ജരാക്കിക്കഴിഞ്ഞു. കൊവിഡ് വ്യാപനത്തിനിടയിലും മാനദണ്ഡങ്ങൾ പാലിച്ചുളള പ്രചാരണമായിട്ടും കൊഴുപ്പിക്കാൻ അണിയറയിൽ വിഷയങ്ങൾ അനവധിയാണ്.
പ്രചാരണവിഷയങ്ങൾ
യു.ഡി.എഫ്
സ്വർണക്കടത്തും ബിനീഷ് കോടിയേരിയുടെ അറസ്റ്റും
തദ്ദേശ സ്ഥാപനങ്ങളിലെ നേട്ടങ്ങൾ
ട്രഷറി നിയന്ത്രണം മൂലം ബില്ലുമാറാനുള്ള തടസം
എൽ.ഡി.എഫ്:
സംസ്ഥാന സർക്കാരിന്റെ വിവധ രംഗത്തെ നേട്ടങ്ങൾ
പാലാരിവട്ടം പാലം അഴിമതിയും ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ്
സർക്കാർ സ്‌കൂളുകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്ക്
എൻ.ഡി.എ
കേന്ദ്രസർക്കാരിന്റെ ഭരണനേട്ടങ്ങൾ
കൊവിഡ് സമയത്ത് വിവിധ സേവന പ്രവർത്തനങ്ങൾ
യു.ഡി.എഫ്, എൽ.ഡി.എഫ് അഴിമതികൾ