കറുകച്ചാൽ: നെത്തല്ലൂർ ദേവീക്ഷേത്രത്തിലെ ഉത്സവം ഇന്ന് കൊടിയേറി 29ന് ആറാട്ടോടുകൂടി സമാപിക്കും. ചടങ്ങുകൾക്ക് തന്ത്രി പറമ്പൂരില്ലത്ത് നീലകണ്ഠൻ നാരായണൻ ഭട്ടതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. ഇന്ന് രാവിലെ 10ന് കൊടിയേറ്റ്. ദിവസവും പുലർച്ചെ മുതൽ പതിവ് പൂജകൾ, 7.30നും, വൈകീട്ട് 6.30നും അൻപൊലി പറവഴിപാട്, എട്ടിന് കലശാഭിഷേകം. 22നും 27നും 11ന് ഉത്സവബലി ദർശനം. 28ന് പള്ളിവേട്ട ദിനത്തിൽ വൈകീട്ട് ആറിന് ശ്രീബലി. 8.30ന് പള്ളിവേട്ട പുറപ്പാട്, പള്ളിവേട്ട. 29വൈകീട്ട് അഞ്ചിന് ആറാട്ടുബലി, 5.30ന് ആറാട്ടുപുറപ്പാട്, ആറിന് ആറാട്ട്. 6.30ന് ആറാട്ടിന് സ്വീകരണം, തൃക്കാർത്തിക വിളക്ക്.