accident

അടിമാലി: കൊച്ചി ധനുഷ്‌ക്കോടി ദേശിയപാതയുടെ ഭാഗമായി നേര്യമംഗലം വനമേഖലയിൽ മൂന്ന് കലുങ്കിന് സമീപം ഗ്യാസ് സിലിണ്ടറുകളുമായി പോയ ലോറി മറിഞ്ഞു.വ്യാഴാഴ്ച്ച രാവിലെയായിരുന്നു അപകടം .രാജാക്കാട്ട് നിന്നും എറണാകുളത്തെ പ്ലാന്റിലേക്ക് ഗ്യാസ് നിറക്കാൻ പോയ വാഹനം പാതയോരത്തെ കൊക്കയിലേക്ക് മറിയുകയായിരുന്നു.അപകട സമയത്ത് വാഹനത്തിൽ ഡ്രൈവർമാത്രമായിരുന്നു ഉണ്ടായിരുന്നത്.നിസാര നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു.ലോറി കൊക്കയിലേക്ക് പതിച്ചതിനെ തുടർന്ന് വാഹനത്തിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടറുകൾ പുറത്തേക്ക് തെറിച്ച് വീണു.അടിമാലി ഫയർഫോഴ്‌സെത്തി മേൽനടപടികൾ സ്വീകരിച്ചു.