ചങ്ങനാശേരി: 67ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ചങ്ങനാശേരി മുനിസിപ്പൽ മേഖല പരിപാടികൾ വാഴപ്പള്ളി സർവീസ് സഹകരണ ബാങ്കിൽ നടന്നു. മേഖലാതല ഉദ്ഘാടനം സർക്കിൾ സഹകരണ യൂണിയൻ താലൂക്ക് ചെയർമാൻ അഡ്വ.ജോസഫ് ഫിലിപ്പ് നിർവഹിച്ചു. വാഴപ്പള്ളി ബാങ്ക് പ്രസിഡന്റ് സണ്ണി ചെല്ലന്തറ അദ്ധ്യക്ഷത വഹിച്ചു. വാരാചരണത്തിന്റെ ഭാഗമായി തൊഴിൽ വ്യാപാരം നഷ്ടപ്പെട്ടവർക്ക് വീണ്ടും തൊഴിൽ ലഭ്യതയ്ക്ക് വേണ്ടിയുള്ള നൈപുണ്യവികസനം എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. സാഹിത്യസഹകരണ സെക്രട്ടറി അജിത്ത് കെ.ശ്രീധർ വിഷയം അവതരിപ്പിച്ചു. സർക്കിൾ സഹകരണ യൂണിയൻ സമിതിയംഗം കെ.ആർ പ്രകാശ്, തുരുത്തി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.ലൂയിസ് പി.ആലഞ്ചേരി, വാഴപ്പള്ളി നോർത്ത് ബാങ്ക് പ്രസിഡന്റ് എം.ബി രാജഗോപാൽ, ബാങ്ക് ഡയറക്ടർ ബോർഡ് അംഗം മാത്യൂസ് ജോർജ്, സർക്കിൾ സഹകര യൂണിയൻ മെമ്പർ ബിജു ആന്റണി, ബാങ്ക് വൈസ് പ്രസിഡന്റ് പ്രിൻസി മാത്യു മൂലയിൽ, ബാങ്ക് സെക്രട്ടറി സെബാസ്റ്റ്യൻ ജെ.പാലാത്ര എന്നിവർ പങ്കെടുത്തു.