പായിപ്പാട് : എൽ.ഡി.എഫ് പായിപ്പാട് പഞ്ചായത്ത് തിരഞ്ഞെടുപ്പ് കൺവെൻഷൻ കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം അഡ്വ.ജോബ് മൈക്കിൾ ഉദ്ഘാടനം ചെയ്തു. നാലു കോടി കരിമ്പിൽ ബിൽഡിംഗ്‌സിൽ നടന്ന കൺവെൻഷനിൽ സി.പി.ഐ മണ്ഡലം അസി.സെക്രട്ടറി എം.കെ.രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ.സി.ജോസഫ്, ജനാധിപത്യ കേരള കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി വിനു ജോബ് കുഴിമണ്ണിൽ, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡൻറ് വി.ജി.സുരേഷ് ബാബു, ടി.എസ്. നിസ്താർ, കെ. ഡി. മോഹനൻ, ടി.കെ.പ്രദീപ് കുമാർ, എബി വർഗീസ്, ഡിനു ചാക്കോ ബ്ലൂസ്റ്റാർ, സാബു ഹൈമാലയം എന്നിവർ പങ്കെടുത്തു.