കട്ടപ്പന: എൽ.ഡി.എഫ്. കട്ടപ്പന നഗരസഭ കൺവെൻഷൻ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സി.പി.എം. ഏരിയ സെക്രട്ടറി വി.ആർ. സജി അദ്ധ്യക്ഷത വഹിച്ചു. എൽ.ഡി.എഫ്. ജില്ലാ കൺവീനർ കെ.കെ. ശിവരാമൻ, റോഷി അഗസ്റ്റിൻ എം.എൽ.എ, കെ.എസ്. മോഹനൻ, അനിൽ കൂവപ്ലാക്കൽ, ടി.പി. ജോസഫ്, വി.ആർ. ശശി, ടോമി ജോർജ്, മനോജ് എം.തോമസ്, അഡ്വ. വി.എസ്. അഭിലാഷ്, എം.കെ. ജോസഫ് എന്നിവർ പങ്കെടുത്തു. 34 സ്ഥാനാർഥികളും കൺവെൻഷനിൽ പങ്കെടുത്തു.