entry

കോട്ടയം: കളക്ടറേറ്റിലും മിനി സിവിൽ സ്റ്റേഷനുകളിലും മുനിസിപ്പാലിറ്റികളിലും ഇന്ന് പൊതുജനങ്ങളുടെ സന്ദർശനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ അറിയിച്ചു. വരണാധികാരികളുടെ ഓഫീസുകളിൽ നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായാണ് തിരക്ക് ഒഴിവാക്കുന്നത്.