കട്ടപ്പന: ഐ.എൻ.ടി.യു.സി. സംസ്ഥാന സെക്രട്ടറിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ജെയിംസ് മാമൂട്ടിൽ പാർട്ടിയിൽ നിന്നു രാജിവച്ചു. ഒരു പതിറ്റാണ്ടിലധികമായി പാർട്ടിയിൽ നിന്നു നേരിടേണ്ടിവന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് പാർട്ടി വിടുന്നതെന്നും ഇനി സി.പി.എമ്മിനൊപ്പം ചേർന്നു പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. വർഷങ്ങളായി കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം കമ്മിറ്റികളിൽ നിന്ന് അവഗണിച്ചു.
ഐ.എൻ.ടി.യു.സി. ജില്ലാ ജനറൽ സെക്രട്ടറി, നാഷണൽ വർക്കേഴ്‌സ് കോൺഗ്രസ് വണ്ടൻമേട് ജനറൽ സെക്രട്ടറി, ജില്ലാ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ വൈസ് പ്രസിഡന്റ്, ജില്ലാ മൊട്ടോർ എംപ്ലോയീസ് കോൺഗ്രസ് ജനറൽ സെക്രട്ടറി, ജില്ലാ ഹെഡ് ആൻഡ് ജനറൽ വർക്കേഴ്‌സ് കോൺഗ്രസ് ജനറൽ സെക്രട്ടറി, ഓൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ് സെല്ലേഴ്‌സ് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും രാജവച്ചതായും അദ്ദേഹം പറഞ്ഞു.
!