acdnt

കടുത്തുരുത്തി: രണ്ടു കാറുകളും ജീപ്പും കൂട്ടിയിടിച്ച് ആറുപേർക്ക് പരിക്ക്. ആലപ്പുഴ പെരുമ്പലം പടിഞ്ഞാറ് വൈലോപ്പിള്ളി കെ.കെ അനിൽ (44), വടകര കുഴിക്കല്ലിൽ ശോഭ (51), വൈക്കം പുതുപ്പാടി പി. ആർ. അനൂപ് (46), മാന്നാർ പൂഴിക്കോൽ പുത്തൻ കാലായിൽ ദിവ്യാ ബാബു (40), കടുത്തുരുത്തി മലയിൽ വി.വിജേഷ് (39), ചങ്ങനാശേരി ജോബ് ജോസ് (64) എന്നിവർക്കാണ് പരിക്കേറ്റത്.

കോട്ടയം-എറണാകുളം റോഡിൽ ആപ്പാഞ്ചിറ ചിറപ്പുറം വളവിന് സമീപം ഇന്നലെ വൈകിട്ട് 6. 30 ഓടെയായിരുന്നു അപകടം. എതിർ ദിശയിൽ എത്തിയ ടാങ്കറിൽ ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ കാർ വെട്ടിച്ചതിനെ തുടർന്ന് മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. ടാങ്കർ ലോറി നിർത്താതെ പോയതായി അഗ്‌നിശമനസേന ഉദ്യോഗസ്ഥർ പറഞ്ഞു. മുട്ടുചിറ അഗ്‌നിശമനസേനയാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.