കോട്ടയം: സ്വർണക്കള്ളക്കടത്ത് അന്വേഷണത്തിന്റെ പേരിൽ സംസ്ഥാന സർക്കാരിനെ അട്ടിമറിക്കാൻ ആർ.എസ്.എസ് ശ്രമിക്കുകയാണെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹിം ആരോപിച്ചു. ഇതിനെതിരെ ഈ മാസം 25ന് "കേരളത്തിന് കാവലാളാകുക. കേന്ദ്രത്തിന്റെ വലതുപക്ഷ അജൻഡ തിരിച്ചറിയുക " എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ സംസ്ഥാന വ്യാപകമായി വാർഡ് തലത്തിൽ യുവജന പ്രതിരോധാഗ്നി തീർക്കും. കേന്ദ്ര അന്വേഷണ സംഘത്തിന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. രാഷ്ടീയ പണിയാണ് അന്വേഷണ സംഘം ഇപ്പോൾ ചെയ്യുന്നത്. കള്ളക്കടത്തു കേസ് തുടരന്വേഷണത്തിന് കോടതി നിരീക്ഷണം വേണമെന്നും റഹിം ആവശ്യപ്പെട്ടു.