kootayma

വൈക്കം : സോഷ്യൽ ജസ്​റ്റിസ് ഫോറം താലൂക്ക് കമ്മി​റ്റിയുടെ നേതൃത്വത്തിൽ വടയാർ മാർ സ്ലീബാ സ്‌കൂളിൽ 'നന്മയുടെ ഭാഷ, നമ്മുടെ മലയാളം' സാംസ്‌കാരിക കൂട്ടായ്മ നടത്തി. സംസ്ഥാന പ്രസിഡന്റ് കെ.എം.വർഗീസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് വിനോദ് തൂമ്പുങ്കൽ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യരംഗത്ത് മികച്ച സേവനം നടത്തിയവരെ ഫാ.തോമസ് കണ്ണാട്ടും, കലാരംഗത്ത് മികവ് പുലർത്തിയവരെ മെഡിക്കൽ ഓഫീസർ സുധർമണി ടി. തങ്കപ്പനും , പാചക കലയിൽ അവാർഡ് നേടിയ സന്തോഷ് മഴുവിന്നയിലിനെയും, മാതൃകാ അദ്ധ്യാപിക ബീന തോമസിനെയും സംസ്ഥാന കമ്മി​റ്റിയംഗം കെ. എസ്. സോമശേഖരനും ആദരിച്ചു. ടി. വൈ. ജോയി, സ്‌കൂൾ ഹെഡ്മിസ്ട്രസ് സിസ്​റ്റർ റീത്ത, ബെന്നി ജോർജ്, ബിൻസി ബാബു, നിർമ്മല ഷാജി, മാല സുകുമാരൻ, കെ. കെ. സിദ്ധിഖ്, സ്‌നേഹജൻ വടയാർ, പ്രസാദ് വെള്ളൂർ, കെ. കെ. അജയൻ എന്നിവർ പ്രസംഗിച്ചു.