പൊൻകുന്നം: തമ്പലക്കാട്കാരുശേരിൽ ഇരവി സാരസിന് ബോൽപ്പൂരിൽ നടന്ന ടാഗോർ ഫിലിം ഫെസ്റ്റിവലിൽ പുരസ്‌കാരം ലഭിച്ചു. ഈ വർഷത്തെ ഔട്ട് സ്റ്റാൻഡിംഗ് അച്ചീവ്‌മെന്റ് അവാർഡാണ് ലഭിച്ചത്. തമ്പലക്കാട് ഗ്രാമത്തെക്കുറിച്ചുള്ള തമ്പലം എന്ന ഡോക്യുമെന്ററിയും ഡീൽ ഓർ നോ ഡീൽ എന്ന ഹ്രസ്വചിത്രവും പരിഗണിച്ചാണ് അവാർഡ്. ഇതേ തുടർന്ന് 'തമ്പലം' ജയ്പൂർ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ കൾച്ചറൽ ആക്ടിഫാക്ട്‌സ് ഫിലിം ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഹ്രസ്വചിത്രം ലൈൻ ക്രോസ് പിക്‌ച്ചേഴ്‌സ് ഇന്റർ നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്കും തിരഞ്ഞെടുക്കപ്പെട്ടു.