പൊൻകുന്നം : കേരള പൊലീസ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി സബ്ഡിവിഷനിലെ വിദ്യാഭ്യാസ അവാർഡുകൾ നൽകി. പൊലീസ് ഉദ്യോഗസ്ഥരുടെ മക്കളിൽ നിന്ന് ഉന്നതവിജയം നേടിയവർക്കുള്ള പുരസ്‌കാരം ഡിവൈ.എസ്.പി. ജെ.സന്തോഷ്‌കുമാർ വിതരണം ചെയ്തു. ജില്ലാപ്രസിഡന്റ് ഇ.എൻ.സിബിമോൻ അദ്ധ്യക്ഷത വഹിച്ചു. പ്രേംജി കെ.നായർ, എം.എസ്.രാജീവ്, എസ്.ഡി.പ്രേംജി, ബിനു കെ.ഭാസ്‌കർ, പി.എസ്.അജേഷ്‌കുമാർ, എൻ.വി.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.