കോട്ടയം : കൊവിഡ് ഹോമിയോപ്പതി ചികിത്സ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഐ.എച്ച്.കെ ജില്ലാ കമ്മിറ്റി നടത്തിയ കളക്ടറേറ്റ് ധർണ തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ഡോ.ശോഭാ സലിമോൻ, ഡോക്ടർമാരായ എസ്.ജി.ബിജു, ബിനോയ് വല്ലഭശേരി, ജോർജ് കുര്യൻ, ബാലകൃഷ്ണപിള്ള, പരമേശ്വരക്കുറുപ്പ് തുടങ്ങിയവർ സംസാരിച്ചു.