മൈലാടി : കാറും ബൈക്കും കൂട്ടിയിടിച്ച് ശ്രായിപ്പള്ളി ചൈത്രം ഹരികുമാർ (54) ന് പരിക്കേറ്റു. ഇന്നലെ വൈകിട്ട് മൂന്നരയോടെ വാഴൂർ റോഡിൽ മൈലാടി പട്രോൾ പമ്പിന് മുൻപിലായിരുന്നു അപകടം. പമ്പിൽ നിന്ന് റോഡിലേക്ക് പ്രവേശിച്ച ഹരികുമാറിന്റെ ബൈക്കിൽ കറുകച്ചാൽ ഭാഗത്തു നിന്ന് എത്തിയ കാർ ഇടിക്കുകയായിരുന്നു. കാലിന് ഗുരുതരമായി പരിക്കേറ്റ ഹരികുമാറിനെ ഇതേ കാറിൽ പാമ്പാടി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽകോളേജിലും പ്രവേശിപ്പിച്ചു.