തോട്ടയ്ക്കാട്: ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ ചങ്ങനാശേരി ബി.ആർ.സിതല കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ യോഗ, ശില്പകല, ഡാൻസ് എന്നിവ പരിശീലിക്കുന്നതിനായി ടാലന്റ് ലാബ് ഉദ്ഘാടനം ചെയ്തു. 8 മുതൽ 12 -ാം ക്ലാസ് വരെ പഠിക്കുന്ന നിർദ്ധനരായ കുട്ടികളെ പരിഗണിച്ചാണ് പ്രവർത്തനം. പി.ടി.എ വൈസ് പ്രസിഡന്റ് ബി.ശശികുമാർ പാലൂർ ഉദ്ഘാടനം നിർവഹിച്ചു. എച്ച്.എം സണ്ണിക്കുട്ടി കുര്യൻ അദ്ധ്യക്ഷത വഹിച്ചു. ചങ്ങനാശേരി ബി.ആർ.സി ട്രെയിനർ കെ.എൻ.കല പ്രോജക്ട് അവതരണം നടത്തി. പി.എൻ.രാജിമോൾ, ഒ.ജെ.അനിമോൾ എന്നിവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി സ്വപ്‌ന സി ജോസഫ് നന്ദി പറഞ്ഞു.