view-from-mudiparachal

അടിമാലി: വിനോദ സഞ്ചാരകേന്ദ്രമായി ഇനിയും പേരെടുത്തിട്ടില്ല, എന്നാൽ മുടിപ്പാറച്ചാൽ അിവേഗം വവിടേയ്ക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയിൽ അടിമാലിക്ക് സമീപമുള്ള ഇരുമ്പുപാലത്തു നിന്നുമാണ് മുടിപ്പാറച്ചാലിലേക്കുള്ള പാതയാരംഭിക്കുന്നത്.കുന്നിൻ മുകളിൽ നിന്നുള്ള മലമടക്കുകളുടെ വിദൂര ദൃശ്യവും വനംവകുപ്പിന്റെ അധീനതയിലുള്ള യൂക്കാലിപ്ലാന്റേഷനുമാണ് മുടിപ്പാറച്ചാലിന്റെ ഭംഗി.രാവിലെയും വൈകുന്നേരങ്ങളിലും ഇവിടെ നിന്നുള്ള വിദൂര കാഴ്ച്ച മനം മയക്കുന്നതാണ്.ഇരുമ്പുപാലത്തു നിന്നും മൂന്ന് കിലോമീറ്ററിനടുത്ത ദൂരം മുടിപ്പാറച്ചാലിലേക്കുണ്ട്.വൻമരങ്ങൾ ഇടതൂർന്ന് നിൽക്കുന്ന യൂക്കാലി പ്ലാന്റേഷൻ പൊരിവെയിലത്തും സുഖമുള്ള കുളിരിന്റെ കുടവിരിക്കും.തിരക്കിൽ നിന്നൊഴിഞ്ഞ് മുടിപ്പാറ നൽകുന്ന നിശബ്ദതയും സഞ്ചാരികളെ ആകർഷിക്കാൻ കഴിയുന്നതാണ്.വനംവകുപ്പുൾപ്പെടെയുള്ള വിവിധ സർക്കാർ സംവിധാനങ്ങൾ കൈകോർത്താൽ മുടിപ്പാറച്ചാലിനെ വിനോദ സഞ്ചാരകേന്ദ്രമായി ഏറെ വളർത്താൻ സാധിക്കും.