പാലാ : കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ വിധിക്കെതിരെ ജോസഫ് വിഭാഗം വാങ്ങിയ സ്റ്റേ ഹൈക്കോടതി വിശദവാദം കേട്ട് തള്ളുകയും പാർട്ടിയും ചിഹ്നവും ജോസ്.കെ.മാണിക്ക് തിരികെ ലഭിക്കുകയും ചെയ്തതോടെ വർദ്ധിച്ച ആവേശത്തോടെ കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾ പ്രചാരണം കൊഴുപ്പിച്ചു. രണ്ടിലയുമായുള്ള വൈകാരിക ബന്ധവും പരിചയവും മാറ്റിമറിച്ച് താത്കാലിക ചിഹ്നത്തിൽ മത്സരിക്കാൻ വിമുഖത പ്രകടിപ്പിച്ചാണ് നാമനിർദ്ദേശ പത്രിക പോലും പലരും സമർപ്പിച്ചത്. ചിഹ്നം രേഖപ്പെടുത്താതെയാണ് ബാനറും ബോർഡും പോസ്റ്ററും തയ്യാറാക്കിയിരുന്നത്.
കേരള കോൺഗ്രസ് (എം) സ്ഥാനാർത്ഥികൾക്ക് തിങ്കളാഴ്ച രണ്ടില ചിഹ്നത്തിനുള്ള അനുമതിപത്രം കൈമാറുമെന്ന് പ്രചാരണ വിഭാഗം ചുമതല വഹിക്കുന്ന ജയ്‌സൺമാന്തോട്ടം അറിയിച്ചു.
ജോസഫ് അനുകൂലികൾ കേരള കോൺ (എം) എന്ന് ഉപയോഗിക്കുന്നതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.