കട്ടപ്പന: ഹോസ്പിറ്റലർ ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സഭാംഗം ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 15ാം ചരമ വാർഷിക ആചരണം ഇന്ന് സെന്റ് ജോർജ് ഫൊറോന പള്ളിയിലും കബറിടത്തിലുമായി നടക്കും. രാവിലെ 6.30ന് സെന്റ് ജോൺസ് ചപ്പാലിൽ വിശുദ്ധ കുർബാന, വൈകിട്ട് 4.30ന് സെന്റ് ജോർജ് പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി മണ്ണംപ്ലാക്കലിന്റെ കാർമികത്വത്തിൽ ദിവ്യബലി, 6.30ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾ.