കോട്ടയം : നഗരസഭയിലെ 26 -ാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ നാമനിർദേശ പത്രികയെച്ചൊല്ലി തർക്കം രൂക്ഷം. യു.ഡി.എഫ് സ്ഥാനാർത്ഥിയായ എം.പി സന്തോഷ്‌കുമാറിന്റെ പത്രികയിൽ ഒരു കേസിലെ വിവരം സമർപ്പിച്ചില്ലെന്ന് ആരോപിച്ച് എതിർ സ്ഥാനാർത്ഥിയായ അഭിലാഷ് ആർ.നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നാമനിർദേശ പത്രിക സമർപ്പിക്കുന്നത് നീട്ടിവച്ചു. കേരള മുനിസിപ്പൽ ആക്‌ട് 90 പ്രകാരം സന്തോഷ് അയോഗ്യനാണ് എന്ന വാദമാണ് ഉയർത്തിയത്.