r-vasanthi

കുമരകം: സാമൂഹ്യ, പാരിസ്ഥിതിക പ്രവർത്തകയും ഖാദി ആൻഡ് ഇൻഡസ്ട്രീസ് ബോർഡ് മുൻ ഡെപ്യൂട്ടി ഡയറക്ടർ കുമരകം പുത്തൻപുരയിൽ പരേതനായ പി.വി.സദാശിവന്റെ (ശ്രീകുമാരമംഗലം ദേവസ്വം മുൻ പ്രസിഡന്റ് ) ഭാര്യ ആർ. വാസന്തി (88) നിര്യാതയായി. ആചാര്യ വിനോബാ ഭാവേയുടെ ശിഷ്യയായിരുന്നു. അൻപതുകളിൽ കന്യാകുമാരി മുതൽ വാറങ്കൽ വരെ നടന്ന പ്രശസ്തമായ ഭൂദാൻ പദയാത്രയിൽ പങ്കെടുത്തു. ജവഹർലാൽ നെഹ്റുവിൽ നിന്നും വിദ്യാഭ്യാസ മികവിന് പുരസ്കാരം ഏറ്റുവാങ്ങിയിട്ടുണ്ട്. സംസ്ക്കാരം ഇന്ന് രാവിലെ 10ന് വീട്ട് വളപ്പിൽ. മക്കൾ: ആശ, ശ്രീലത (കുമരകം എസ്.കെ.എം.ഹയർ സെക്കൻഡറി സ്കൂൾ). മരുമക്കൾ: അജിത്ത് (വാരാപ്പുഴ) സലീം രാജ് (റിട്ട. പ്രിൻസിപ്പൽ ഗവൺമെന്റ് പോളിടെക്നിക്). പരേത കുമരകം രണ്ടരപ്പറയിൽ കുടുംബാംഗമാണ്.