പനച്ചിക്കാട് : എൽ.ഡി.എഫ് പനച്ചിക്കാട് പഞ്ചായത്ത് തിരെഞ്ഞടുപ്പ് കൺവെൻഷൻ ചേർന്ന് കമ്മറ്റി രൂപീകരിച്ചു. അഡ്വ.സന്തോഷ്‌കേശവനാഥ് ( ചെയർമാൻ) പി പി രാധാകൃഷ്ണൻ( സെക്രട്ടറി), കെ .ജെ. അനിൽകുമാർ (ട്രഷറർ) എന്നിവരടങ്ങുന്ന കമ്മറ്റി രൂപീകരിച്ചു. സി.പി. എം ജില്ലാ സെക്രട്ടറി വി.എൻ.വാസവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥികളായ കെ.എം.രാധാകൃഷ്ണൻ (കുറിച്ചി ഡിവിഷൻ ), സജി കെ വർഗീസ് (പുതുപ്പള്ളി ഡിവിഷൻ) , ബി.ആനന്ദകുട്ടൻ, പി.കെ.ആനന്ദകുട്ടൻ, ബാബുകപ്പകാല , കെ.ഐ .കുഞ്ഞച്ചൻ, ടി.സി. ബിനോയ തുടങ്ങിയവർ പ്രസംഗിച്ചു.