വൈക്കം : എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിലുള്ള വൈദിക യോഗത്തിന്റെ പ്രവർത്തക കൺവെൻഷൻ യോഗം കൗൺസിലർ എ.ജി.തങ്കപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം.പി.സെൻ, യോഗം അസി. സെക്രട്ടറി പി.പി.സന്തോഷ്, വൈദികയോഗം കേന്ദ്രസമിതി കൺവീനർ ഷാജി ശാന്തി ചേർത്തല, വൈദിക യോഗം സംസ്ഥാന കമ്മിറ്റിയംഗം ബെന്നി ശാന്തി, റോഷിത്ത് ശാന്തി, ഷിബു ശാന്തി പട്ടശ്ശേരി, മഹേഷ് ശാന്തി ടി. വി. പുരം എന്നിവർ പ്രസംഗിച്ചു.