വൈക്കം : ഉദയനാപുരം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ആദ്യ അഹസിന് അരി അളന്നു.

കാരാണ്മ അവകാശി വാതുക്കോട്ടില്ലത്ത് ഹരി മൂസത് അരിയളക്കലിന് കാർമ്മികത്വം വഹിച്ചു. എൻ.എസ്.എസ് കരയോഗം വടക്കേമുറി, പടിഞ്ഞാറെ മുറി, തെക്കേമുറി, ഇരുമ്പൂഴിക്കര ഭാരവാഹികളായ വി.ആർ.സി നായർ, ആർ.കെ.നായർ, രാജൻ, രാജശേഖരൻ നായർ ,രാജേഷ് മനോജ് തച്ചാട്ട്, അശോക് കുമാർ ജി.വി.കെ നായർ , അയ്യേരി സോമൻ, രവികുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.