കങ്ങഴ : റബർ ഷീറ്റ് ഉണക്കുന്നതിനിടയിൽ തീപടർന്ന് പുകപ്പുര കത്തിനശിച്ചു. ഇടയിരിക്കപ്പുഴ ശിവോദയപുരം ഷിയാസ് മൻസിലിൽ എം.എം അബ്ദുൾകരീം റാവുത്തറുടെ പുകപ്പുരയാണ് കത്തിനശിച്ചത്. ഇന്നലെ പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. ഉണക്കാനിട്ട റബർഷീറ്റിലേക്ക് തീ പടർന്നു പിടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് തീ അയണയ്ക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പാമ്പാടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.