editorial

 ജാതികളും സമുദായങ്ങളും തമ്മില്‍ മതപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതും നിലവിലുള്ള ഭിന്നതകള്‍ രൂക്ഷമാക്കുന്നതുമായ ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാന്‍ പാടില്ല.

 മറ്റ് കക്ഷികളുടെ നേതാക്കന്‍മാരുടെയും പ്രവര്‍ത്തകരുടെയും പൊതു പ്രവര്‍ത്തനവുമായി ബന്ധമില്ലാത്ത സ്വകാര്യ ജീവിതത്തെ കുറിച്ച് വിമര്‍ശനങ്ങള്‍ ഉന്നയിക്കാന്‍ പാടില്ല.

 വിമര്‍ശനങ്ങള്‍ നയങ്ങളിലും പരിപാടികളിലും പൂര്‍വകാല ചരിത്രത്തിലും പ്രവര്‍ത്തനത്തിലും മാത്രം ഒതുക്കണം.

 ജാതിയുടെയും മതത്തിന്‍റെയും പേരില്‍ വോട്ടു തേടാന്‍ പാടില്ല. ആരാധനാലയങ്ങള്‍ മതസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മൈതാനങ്ങള്‍ എന്നിവ പ്രചാരണവേദിയായി ഉപയോഗിക്കരുത്.

 ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ സമ്മതിദായകനോ അവര്‍ക്ക് താത്പര്യമുള്ള വ്യക്തികള്‍ക്കോ എതിരെ സാമൂഹ്യ ബഹിഷ്ക്കരണം, ഭ്രഷ്ട് തുടങ്ങിയ ഭീഷണികള്‍ ഉയര്‍ത്തരുത്.

 സമ്മതിദായകര്‍ക്ക് കൈക്കൂലി നല്‍കുന്നതും ഭീഷണിപ്പെടുത്തുന്നതും സമ്മതിദായകരായി ആള്‍മാറാട്ടം നടത്തുന്നതും കുറ്റകരമാണ്.
 വ്യക്തികളുടെ അഭിപ്രായങ്ങളിലും പ്രവര്‍ത്തനങ്ങളിലും പ്രതിഷേധം രേഖപ്പെടുത്തുന്നതിന് അവരുടെ വീടുകള്‍ക്ക് മുന്‍പില്‍ പ്രകടനങ്ങളും പിക്കറ്റിംഗും നടത്താന്‍ പാടില്ല.

 ചട്ടം ലംഘിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം വരെ തടവോ 10000 രൂപ വരെ പിഴയോ അല്ലെങ്കില്‍ രണ്ടുംകൂടിയോ ലഭിക്കും.