കട്ടപ്പന: ദൈവദാസൻ ബ്രദർ ഫോർത്തുനാത്തൂസിന്റെ 15ാം ചരമ വാർഷികദിനം കട്ടപ്പന സെന്റ് ജോർജ് പള്ളിയിലും അദ്ദേഹത്തിന്റെ കബറിടത്തിലുമായി ആചരിച്ചു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിശ്വാസികൾ ചടങ്ങിൽ പങ്കെടുത്തു. സെന്റ് ജോർജ് ഫൊറോന പള്ളിയിൽ കാഞ്ഞിരപ്പള്ളി രൂപത വികാരി ജനറൽ ഫാ. ബോബി മണ്ണംപ്ലാക്കൽ ദിവ്യബലി അർപ്പിച്ചു. തുടർന്ന് കബറിടത്തിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തി. വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ, അസിസ്റ്റന്റ് വികാരി ഫാ. ആൽവിൻ കാർലോസ് കീരൺചിര, ഫാ. സുനിൽ ചെറുശേരി, ബ്രദേഴ്‌സ് ഓഫ് സെന്റ് ജോൺ ഓഫ് ഗോഡ് സുപ്പീരിയർ ബ്രദർ ജോണി പുല്ലാനിതുണ്ടത്തിൽ, ബ്രദർ ആന്റണി പാലമറ്റം, ഫാ. ഫ്രാൻസിസ് മണ്ണാപറമ്പിൽ, സിസ്റ്റർ മേഴ്‌സി തോമസ്, സിസ്റ്റർ ലില്ലി തുടങ്ങിയവർ നേതൃത്വം നൽകി.