പൊൻകുന്നം : പട്ടണത്തിലെ പ്രധാന കൈവഴിയായ സബ് ജയിൽ റോഡ് ജയിൽ ജീവനക്കാർ അന്തേവാസികളുടെ സേവനം പ്രയോജനപ്പെടുത്തി വൃത്തിയാക്കി. ജയിൽ സൂപ്രണ്ട് ശ്രീജിത്ത്.കെ.എസ്, ഡെപ്യുട്ടി പ്രിസൺ ഓഫീസർ ഷിജുരാജ്, അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരായ മനോജ്, അഭിരാജ്, മനാഫ്, ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് 500 മീറ്ററോളം റോഡിന്റെ ഇരുവശത്തുമുള്ള കാടും മാലിന്യങ്ങളും നീക്കം ചെയ്ത് സഞ്ചാരയോഗ്യമാക്കിയത്. കാടുമൂടിക്കിടക്കുന്ന പാതയെക്കുറിച്ച് കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.