പൊൻകുന്നം : വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി റോഡ് തകർന്നു. പൊൻകുന്നം കെ.വി.എം.എസ്.എരുമേലി റോഡിൽ പൊന്നയ്ക്കക്കുന്നിന് സമീപമാണ് പുതിയ ജലധാര രൂപപ്പെട്ടത്. പൈപ്പ് പൊട്ടൽ ഈ വഴിയിൽ പതിവ് സംഭവമാണ്. പമ്പിംഗ് സമയത്ത് റോഡിന്റെ ടാറിംഗ് തകർത്താണ് വെള്ളം കുത്തിയൊഴുകുന്നത്.