ചിറക്കടവ് : മഹാദേവ ക്ഷേത്രത്തിലെ മതപാഠശാലയുടെ ഓൺലൈൻ ക്ലാസുകളുടെ ഉദ്ഘാടനം മേൽശാന്തി വിനോദ് നമ്പൂതിരി നിർവഹിച്ചു. ദേവസ്വം ബോർഡ് മതപാഠശാലയുടെ മുണ്ടക്കയം ഗ്രൂപ്പ് കൺവീനർ അഖിൽ എസ്.നായർ അദ്ധ്യക്ഷത വഹിച്ചു. ക്ഷേത്രശാന്തിമാരായ ഷൈനേഷ് ബാബു, സന്തോഷ് പുന്ന ശ്ശേരി ഇല്ലം, സേവാസംഘം സെക്രട്ടറി പി.എൻ.ശ്രീധരൻപിള്ള, കൃഷ്ണകുമാർ, എൻ.എം.ബിനു, കെ.എം.രേണുക തുടങ്ങിയവർ പങ്കെടുത്തു.