അടിമാലി: സ്ഥാനാർത്ഥിത്വം ഉറപ്പിക്കാനും നവ മാദ്ധ്യമങ്ങൾ വഴി പോസ്റ്റർ പ്രചരണം തകർക്കുന്നു. അടിമാലി ബ്ലോക്ക് ഡിവിഷനിൽ കോൺഗ്രസിലെ മുതിർന്ന നേതാവും യുവനേതാവും വാട്‌സ്ആപ്പും ഫേസ്ബുക്കും വഴി സ്വന്തം പോസ്റ്ററുകൾ പ്രചരിപ്പിച്ച് അവസാന റൗണ്ടിൽ സീറ്റ് ഉറപ്പിക്കാൻ നേതാക്കന്മാരെ സമ്മർദ്ദത്തിലാക്കുന്ന പുതിയ തന്ത്രമാണ് ഇപ്പോൾ സ്ഥാനാർത്ഥി മോഹികൾ പയറ്റുന്നത്. ഇരു കൂട്ടരും പത്രിക സമർപ്പിച്ചിട്ടുണ്ട്. ഔദ്യോഗിക സ്ഥാനാർത്ഥിയാരാണെന്ന് നേതൃത്വം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. താനാണ് കേമനെന്ന് നേതൃത്വത്തെ ബോദ്ധ്യപ്പെടുത്താനുള്ള തത്രപാടിലാണ് സ്ഥാനാർത്ഥികൾ. കോൺഗ്രസിന്റെ അന്തിമ സ്ഥാനാർത്ഥി പട്ടിക പത്രിക പിൻവലിക്കുന്ന 23 ന് മുൻപ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അണികൾ.