കോട്ടയം : കേരളത്തിലെ ഒന്നര ലക്ഷത്തോളം വയറിംഗ് പെർമിറ്റ് ലഭിച്ചവരുടെ ജോലി നഷ്ടപ്പെടുത്തുന്ന സെൻട്രൽ ഇലക്‌ട്രിസിറ്റി അതോറിറ്റിയുടെ പരിഷ്കാരത്തിൽ നിന്ന് കേരളത്തെ ഒഴിവാക്കണമെന്ന് കേരള ഇലക്‌ട്രിക്ക് സൂപ്പർ വൈസേഴ്‌സ് ആൻഡ് വയർമെൻ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. നിലവിലുള്ള രീതി പിന്തുടരണമെന്നും ലൈസൻസുകൾ അതേപടി നിലനിറുത്തണമെന്നും ആവശ്യപ്പെട്ട് വൈദ്യുതി മന്ത്രിയ്ക്കും ചീഫ് ഇലക്‌ട്രിക്കൽ ഇൻസ്‌പെക്‌ടർക്കും സെൻട്രൽ ഇലക്‌ട്രിക് അതോറിറ്റി ചെയർമാനും കെസ്‌വ സംസ്ഥാന പ്രസിഡന്റ് മോഹൻദാസ് ഉണ്ണിമഠം നിവേദനം നൽകി. ജനറൽ സെക്രട്ടറി വി.എം രമേശ് മുഖ്യപ്രഭാഷണം നടത്തി. രാധാകൃഷ്‌ണൻ നായർ, കെ.ആർ റ്റിമ്മിച്ചൻ രാമപുരം എന്നിവർ പ്രസംഗിച്ചു.