കോട്ടയം: കാരാപ്പുഴ 28ാം വാർഡ് യു.ഡി.എഫ് സ്ഥാനാർത്ഥി അരുൾ ശശിധരന്റെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫിസ് കെ.പി.സി.സി ജനറൽ സെക്രട്ടറി ടോമി കല്ലാനി ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം എം.ജി ശശിധരൻ, മണ്ഡലം പ്രസിഡന്റ് സനിൽ കാണക്കാരി, വാർഡ് പ്രസിഡന്റ് നേവൽ സോമൻ, നന്തിയോട് ബഷീർ,ബൈജു മാടയ്ക്കൽ,കെ.എം ജേക്കബ്,അബൂബക്കർ എന്നിവർ പ്രസംഗിച്ചു.