തലയോലപ്പറമ്പ് : എസ്.വൈ.എസ് കോട്ടയം ജില്ലാ ജനറൽ സെക്രട്ടറിയും പ്രവാസി ലീഗ് വൈക്കം നിയോജകമണ്ഡലം പ്രസിഡന്റുമായ തലയോലപ്പറമ്പ് പടിഞ്ഞാറെഅറ്റത്ത് പി.എസ്.ഹാഷിം (53) നിര്യാതനായി. മുസ്ലിംലീഗ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റിയംഗം, ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റ് തലയോലപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി കൺവീനർ എന്നീ നിലകളിലും പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ : അരയൻകാവ് പുത്തൻപുര കുടുംബാംഗം റഷീദ. മക്കൾ : ഫാത്തിമ സർഗ (കുസാറ്റ് പി.ജി വിദ്യാർത്ഥിനി ), മുഹമ്മദ് സമ്രാൻ(ഇലാഹിയ എൻജിനിയറിംഗ് കോളേജ് മൂവാറ്റുപുഴ). കബറടക്കം നടത്തി.