കുമരകം : തിരഞ്ഞെടുപ്പ് പ്രചരണം കൊടുമ്പിരി കൊണ്ടിരിക്കെ ക്വാറന്റൈനിലാകേണ്ടി വന്നതിന്റെ വിഷമമൊന്നും സ്ഥാനാർത്ഥിയ്ക്കില്ല. ന്യൂജെൻ കാലത്ത് പുറത്തിറങ്ങാതെയും വോട്ട് പെട്ടിയിലാക്കാലോ! ഏറെ കടമ്പകൾ കടന്ന് ലഭിച്ച സീറ്റാണ്. അത് നഷ്ടപ്പെടാതിരിക്കാൻ മൊബൈലിൽ ലൈവായി നേരിട്ട് വോട്ട് ചോദിക്കുകയാണ് കുമരകം പഞ്ചായത്ത് പതിനാനാറാം വാർഡിലെ ഇടതുപക്ഷ സ്ഥാനാർത്ഥി ആർഷ ബൈജു. സീറ്റ് കിട്ടിയതിന് പിന്നാലെ ക്വാറന്റൈനിലായതാണ്. പ്രചരണവുമായി സഹപ്രവർത്തകർ വീടുകൾ കയറിയിറങ്ങുമ്പോൾ ആർഷ അവരുടെ മൊബൈലിൽ ലൈവായി വരും. വോട്ടർമാരെ നേരിൽക്കാണാൻ. പിന്നെ അല്പനേരം കുശലം പറച്ചിലും വോട്ടഭ്യർത്ഥനയും. അവരുടെ ആവലാതികളും പരാതികളും ശ്രദ്ധയോടെ കേൾക്കും. കൊവിഡ് കാല തിരെഞ്ഞെടുപ്പിലെ ഏറ്റവും സുരക്ഷിതമായ രീതി എന്ന നിലയിൽ വീഡിയോകാൾ വോട്ട് അഭ്യർത്ഥനയോട് വോട്ടർമാർ നല്ല രീതിയിലാണ് പ്രതികരിക്കുന്നതെന്ന് ആർഷ പറയുന്നു. ക്വാറന്റൈൻവാസം
തിഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുന്നില്ലെന്നും ബദൽ സംവിധാനങ്ങൾ പ്രവർത്തകരും സുഹൃത്തുക്കളും നല്ല രീതിയിൽ നടത്തി വരുന്നതായും ആർഷ പറഞ്ഞു.