കോട്ടയം: ജില്ലയിലെ ഇടത്താവളങ്ങളിൽ ശബരിമല തീർത്ഥാടകർക്ക് മെഡിക്കൽ സേവനം ലഭ്യമാക്കുന്നതിന് സമീപത്തെ സർക്കാർ ആശുപത്രികളുമായി ബന്ധിപ്പിച്ച് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ എം.അഞ്ജന അറിയിച്ചു. അലോപ്പതി, ആയൂർവേദ, ഹോമിയോപ്പതി വിഭാഗങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്. സർക്കാർ ആശുപത്രികളിൽ ബന്ധപ്പെടേണ്ട ഫോൺ നമ്പരുകൾ ഇടത്താവളങ്ങളിൽ പ്രദർശിപ്പിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട്.